Posts

TO SEE A THING AS IT IS

 To see a thing with fresh eyes To see it without the burden of the past is to see it as it is, the thing in intself. Then you see a world in a grain of sand  an ocean in a drop of dew. To see so is to reclaim the word 'idea' in its original sense. When 'idea' is made abstract it becomes ideo-logy. Then you see a communist, a socialist,  an anarchist an Indian, a European or an American; you never see a being in its pure glory   

തൊണ്ട്യമ്മ

  തൊണ്ട്യമ്മ   ഊരും പേരുമറിയാത്തൊരു വോട്ടിരപ്പന് വോട്ടു ഞെക്കിക്കൊടുത്ത്   വിരലിലെ മഷിച്ചാറു വറ്റിയുണങ്ങും മുമ്പ്   തൊണ്ട്യമ്മ റോഡുറോഡാന്തരം നടപ്പാണ് , തലയിൽ അപ്പൊപ്പറിച്ച നട്ടി നിറച്ച വട്ടിയുമായ്: “ബെണ്ടക്ക , ബൈതിനിങ , മത്തങ്ങാ , കുംബ്ലങ്ങാ , പയറ് , കായി കായ്യേ. . .”     സ്വിഗ്ഗി വഴി വെജിറ്റബ്ൾസ് വാങ്ങുന്ന കൊച്ചമ്മമാർക്കും   തൊണ്ട്യമ്മേരെ ‘ഫ്രഷ് ഫ്രം ഫാം’ പച്ചക്കറി പഥ്യമാണ് ; സാമഗ്രി ജൈവമാണെന്ന വിശ്വാസവും   വിലപേശാമെന്ന ധൈര്യവുമാകാം ഹേതു.   പേയാനും പായ്യാരം പറയാനും മാളിൽപ്പോയാ പറ്റില്ലല്ലോ.   തൊണ്ട്യമ്മേരെ പ്രാരാബ്ധം തൊണ്ട്യമ്മക്കേ തിരിയൂ.     വട്ടിനിറയെ ജനാധിപത്യത്തിലെപ്പോലെ   ബഹുവർണ്ണത്തിലുള്ള പലജാതി പച്ചക്കറികൾ   നാനാത്വത്തിലേകത്വം പുലർത്തിയിരിപ്പാണ്. കൂടയിൽ മറ്റുഭാരങ്ങളും *   കൂടെയുണ്ട്. ഇന്ധനനികുതി , വാഹന നികുതി , വെള്ളക്കരം , വെളിച്ചക്കരം   എല്ലാം കൂട്ടിവേണം നട്ടി വിറ്റ് കാശാക്കാൻ.   സ്വിഗ്ഗിക്കൊച്ചമ്മമാരെ ഇതൊക്കെപ്പറഞ്ഞു ധരിപ്പിക്കാൻ   എത്രവട്ടം നാക്കിട്ടടിക്കണം. രാഷ്ട...

അനുരാഗക്കേസ്

അനുരാഗക്കേസ്   അവർ രണ്ടുപേർ പരസ്പരം കണ്ടു; കണ്ടപ്പോൾ ഇഷ്ടമായി. കണ്ടുകഴിഞ്ഞപ്പോൾ മിണ്ടണമെന്നായി;  മിണ്ടി. മിണ്ടിയപ്പോൾ ഇഷ്ടമിരട്ടിയായി, ഒരേ മനസ്സാണെന്ന് മനസ്സിലായി. മനസ്സുകൾ ഒന്നായപ്പോൾ മെയ്യുകളുമൊന്നായി; ഇരുവർക്കും ഒരേ മെയ്യാണെന്നും മനസ്സിലായി. ജീനുകളിലൊന്ന് ഗേ ജീനെന്നറിഞ്ഞ്  അവർ സ്വവർഗ്ഗാനുരാഗികളായി.  അനുരാഗം അന്ധമാണെങ്കിലും, വിവാഹം അന്ധമല്ലല്ലോ. അതു മാംസബദ്ധവും നിയമബദ്ധവുമല്ലോ.  അനുരാഗികൾ വിവാഹിതരാകാൻ കോടതികയറി. തലനരച്ച ന്യായാധിപൻ  ചത്ത ചരിത്രത്തിന്റെ  കണ്ണടയിലൂടെ അവരെനോക്കി;  സ്ഥാപനസഭ്യതയുടെ വരട്ടുപുസ്തകം മറിച്ചു നോക്കിപുലമ്പി: 'പണ്ടൊക്കെ ജാതിനോക്കാതെയാണ് കെട്ട്; ദാ, ഇപ്പൊ, ദേഹവും നോക്കാതെയായി.' പഴയൊരു പാട്ടും പാരഡിയായ് ആത്മഗതമായി: 'ഇന്നു നാം ചെയ്യും അബദ്ധമെല്ലാം  നാളത്തെയാചരമാകും. പിന്നെ നാം കാണും കിനാക്കളെല്ലാം  കണ്ണുപൊട്ടിക്കുന്നതായിരിക്കും.' ആത്മഗതം കഴിഞ്ഞ് കണ്ണുകെട്ടിയ നീതിയുടെ പതി  പ്രകാശിച്ചു: "ഗേ ജീനുകളുള്ളവർക്കുള്ളതല്ലാ  ഭൂമിയെന്ന ഈ ഗ്രഹവും ഗേഹവും വിവാഹവും. സോദോമിന്റെ കഥയറിയില്ലേ; ഗമറോയുടെയും? ദൈവത്തിനു നിരക്കാ...

ചുംബനഗീത

ചുംബനഗീത   നോക്കൂ,    രണ്ടുപേർ ചുംബിക്കുമ്പോളെന്തു സംഭവിക്കുന്നുവെന്ന് നോക്കൂ: നാലു ചുണ്ടുകൾ ഒന്നാകുന്നു; പ്രാണൻ പ്രാണനിലേക്കു പകർന്ന് പ്രാർത്ഥനയാകുന്നു.  പകലിനു പ്രകാശവും രാവിനു നിലാവും  പ്രസാദമായ് ലഭിക്കുന്നു. രണ്ടുപേർ ചുംബിക്കുമ്പോളെന്തു സംഭവിക്കുന്നുവെന്നു നോക്കൂ: ഈ വൃത്തികെട്ട ലോകം  ഇതുവരെ കാണാത്ത വിധം സുന്ദരമാകുന്നു.  ആകാശം സ്വച്ഛമാകുന്നു; വായു ശുദ്ധവും. കിളികൾക്കിക്കിളിയാകുന്നു. നദികൾക്കു നാണമാകുന്നു.  മരങ്ങൾ ചിരിച്ചുലയുന്നു.  രണ്ടുപേർ ചുംബിക്കുമ്പോളെന്തു സംഭവിക്കുന്നുവെന്നു നോക്കൂ: മതിലുകളിടിയുന്നു. ആളുകൾ കല്ലെറിയുന്നു; നുണകൾക്ക് നിറം കൊടുക്കുന്നു. മാന്യത മുഖം ചുളിക്കുന്നു;  ശാപശരങ്ങളെയ്യുന്നു.  ചുംബനമാധുര്യത്തിൽ, ഹൃദയമലിയുന്ന പ്രേമമഴയിൽ  ആ ആരവങ്ങളെല്ലാം മൂകമാകുന്നു.  കണ്ടില്ലേ,  രണ്ടുപേർ ചുംബിക്കുമ്പോൾ സംഭവിക്കുന്നതെന്താണെന്ന് കണ്ടില്ലേ? വരൂ, ചങ്ങാതീ, നീയാരുമാകട്ടെ; എന്റെ എതിർലിംഗമോ, ഉഭയലിംഗമോ, എന്റേതന്നെ ലിംഗത്തിൽപ്പെട്ടവനോ, ആരുമാകട്ടെ.  വരൂ, നമുക്കു ചുംബിക്കാം; പ്രാണനെ പ്രാണനിലേക്കാഴ്ത്തി  ഈ ...

വേഷപുരാണം.

വേഷപുരാണം    അച്ഛൻ സമർത്ഥനാണ് --- ഇട്ട ഉടുപ്പുനോക്കി ആളുകളുടെ ഉള്ളുകള്ളി കണ്ടുപിടിക്കും.  കേട്ടിട്ടില്ലേ, പഴമൊഴി?  (പഴഞ്ചൊല്ലിൽ പതിരില്ലെന്ന് അച്ഛനുറപ്പാണ്.) മനുഷ്യനാരാണെന്ന് കുപ്പായം പറയും; * പുറംചട്ട കണ്ടാലറിയാം പുസ്തകത്തിന്റെ മേന്മ **. വേഷഭൂഷകളാണു മോനേ സ്വത്വം --- സത്തയും.  തോർത്തുടുത്തവൻ തൊഴിലാളി; തൊപ്പിയിട്ടവൻ മുതലാളി. പച്ചയിട്ടവൻ മേത്തൻ (മ്ലേച്ഛൻ); ഉച്ചിയിൽ കുടുമയുള്ളവൻ കേമൻ. നെറ്റിയിൽ തിലകമുള്ളവനെ നമ്പാം --- ചതിക്കില്ല.  തിലകം നീളത്തിലെങ്കിൽ നീതിമാൻ; പൊട്ടാണെങ്കിൽ ബുദ്ധിമാൻ (എന്നെപ്പോലെ). കാവിയിട്ടവൻ യോഗി; ക്ലാവു പിടിച്ചവൻ ഭോഗി(രോഗിയുമാകാം). കുരിശു കേറ്റിയവനോ,  അവൻ നമുക്ക് കുരിശാകും.  കീശയിൽ പേന ചാർത്തിയവൻ പ്രസംഗിക്കും;  ജുബ്ബമേൽ സഞ്ചി തൂക്കിയവനെഴുതും.  കുളിക്കാതെ പൊടിപിടിച്ചു നടക്കുന്നവൻ ആക്റ്റിവിസ്റ്റ്;  മുടിയും താടിയും വെട്ടാതെ നീട്ടുന്നവൻ ജങ്കി --- യൂസ്‌ലസ്;   അത് (എന്നെപ്പോലെ) വെട്ടിയൊതുക്കുന്നവൻ രാജയോഗിയും. ജീൻസിട്ട പെണ്ണ് പിഴയായിരിക്കും; കയ്യില്ലാ ബ്ലൗസുമുണ്ടെങ്കിൽ അതുറപ്പാക്കാം. ഏഴുവാര സാരിചുറ്റിയവൾ കുലസ്ത്ര...
കാളരാത്രി  രാത്രി. സ്വാപസഞ്ചാരത്തിലാണ്, ചക്രവർത്തി; സുഷുപ്തിയിൽ നുണകൾ പറഞ്ഞും,  ദേഹം പൊട്ടിച്ചിരിയിലുലഞ്ഞും,  "പറ്റിച്ചേ"യെന്ന് ഒച്ചയിട്ടും, അശ്വാരൂഢനായങ്ങനെ, മൂഢപ്രൗഢിയിൽ.     രാജവീഥികളിൽ, ഉപവീഥികളിലും,  ക്രിസ്തുവിനു പിമ്പേയല്ലാതെ, ക്രിസ്തുവിനു മുമ്പേയായ,  മനുഷ്യരെന്നു നടിക്കും  ജന്തുബുദ്ധികളും  സ്വപ്നസഞ്ചാരത്തിലാണ്; "ഇനിയും പറ്റിച്ചോ" എന്നാർത്തു ചിരിക്കുന്ന തിരക്കിലാണ്.  കുതിരപ്പുറത്തെത്തും രായന് കഴുതച്ചെവിയാണേ  എന്നുപറയാൻ ഒരു കഴുതയുമില്ല.  രായർ നഗ്നനാണെന്ന് പറയാൻ ഒരു കുഞ്ഞുപോലുമില്ല.  നഗ്നസത്യത്തെയുടുപ്പിക്കാൻ   കണ്ണഞ്ചിപ്പിക്കുന്ന നുണയുടയാട നെയ്യുന്ന   തിരക്കിലാണെല്ലാവരും. "മാനഭംഗപ്പെടുത്താൻ ഇനിയും മക്കളാരുമില്ലേ"യെന്ന്  ഇരുൾവീണ ഉപവീഥിയിലൊരു മഹിള കാറുന്നുണ്ട്.  മാതൃഭോഗലാലസരായ പുത്രന്മാരുടെ ജീനുകൾ  ഇതുവരെ കാണാത്ത രാക്ഷസരൂപങ്ങൾ കോഡിലാക്കുന്നു.  ആസനത്തിൽ മുഴംമുഴമായി മുളച്ചുവരുന്ന  അഹങ്കാരത്തിന്റെ ആൽച്ചെടി തഴുകി  രായൻ പ്രഗമനം തുടരുന്നു; അശ്വമേധം പൊടിപൊടിക്കുന്നു. ...