തൊണ്ട്യമ്മ
തൊണ്ട്യമ്മ
ഊരും പേരുമറിയാത്തൊരു വോട്ടിരപ്പന് വോട്ടു ഞെക്കിക്കൊടുത്ത്
വിരലിലെ മഷിച്ചാറു വറ്റിയുണങ്ങും മുമ്പ്
തൊണ്ട്യമ്മ റോഡുറോഡാന്തരം നടപ്പാണ്,
തലയിൽ അപ്പൊപ്പറിച്ച നട്ടി നിറച്ച വട്ടിയുമായ്:
“ബെണ്ടക്ക, ബൈതിനിങ, മത്തങ്ങാ, കുംബ്ലങ്ങാ, പയറ്, കായി കായ്യേ. . .”
“ബെണ്ടക്ക, ബൈതിനിങ, മത്തങ്ങാ, കുംബ്ലങ്ങാ, പയറ്, കായി കായ്യേ. . .”
തൊണ്ട്യമ്മേരെ ‘ഫ്രഷ് ഫ്രം ഫാം’ പച്ചക്കറി പഥ്യമാണ്;
തൊണ്ട്യമ്മേരെ പ്രാരാബ്ധം തൊണ്ട്യമ്മക്കേ തിരിയൂ.
വട്ടിനിറയെ ജനാധിപത്യത്തിലെപ്പോലെ
ബഹുവർണ്ണത്തിലുള്ള പലജാതി പച്ചക്കറികൾ
നാനാത്വത്തിലേകത്വം പുലർത്തിയിരിപ്പാണ്.
കൂടയിൽ മറ്റുഭാരങ്ങളും* കൂടെയുണ്ട്.
ഇന്ധനനികുതി, വാഹന
നികുതി, വെള്ളക്കരം, വെളിച്ചക്കരം
എല്ലാം കൂട്ടിവേണം നട്ടി വിറ്റ് കാശാക്കാൻ.
സ്വിഗ്ഗിക്കൊച്ചമ്മമാരെ ഇതൊക്കെപ്പറഞ്ഞു ധരിപ്പിക്കാൻ
എത്രവട്ടം നാക്കിട്ടടിക്കണം.
രാഷ്ട്രീയത്തിലെപ്പോലെ വ്യാപാരത്തിലും
നാക്കിട്ടലക്കി വെളുപ്പിക്കുന്നവനേ പിടിച്ചുനിൽക്കാനാകൂ.
തൊണ്ട്യമ്മക്കതറിയാം.
മിണ്ടാനറിയാത്തോൻ മിണ്ടുന്നോന്റെ കുണ്ടികടിക്കേണ്ടി വരും*.
വട്ടിനിറയെ ജനാധിപത്യത്തിലെപ്പോലെ
കൂടയിൽ മറ്റുഭാരങ്ങളും* കൂടെയുണ്ട്.
രാഷ്ട്രീയത്തിലെപ്പോലെ വ്യാപാരത്തിലും
തൊണ്ട്യമ്മക്കതറിയാം.
വെയിലുമൂക്കും മുമ്പ് പുരകേറാനുള്ള തത്രപ്പാടിലാണ് തള്ള.
മാളോരു തൊന്തരവാക്കിയതുകൊണ്ട്
പുലർച്ചക്ക് ബൂത്തിൽപ്പോയി;
വരിയിൽ നിന്നു;
മണോം കൊണോമില്ലാത്ത മഷി തേച്ചു;
ഞെക്കി വോട്ടിട്ടു.
ചിറിയാകെച്ചിരിയുള്ള ഒരു കോന്തനുണ്ടെങ്കിൽ
അവനാകട്ടെ ഞെക്ക് എന്ന് വിചാരിച്ചിരുന്നു.
നോക്ക്യപ്പോ വോട്ടുതെണ്ടുന്നോനെല്ലാം ചിരിയോ ചിരി.
എന്നാ, നേരും നെറിയുമുള്ളോനാരാനുമുണ്ടെങ്കിൽ
ഓനിട്ട് ഞെക്കാൻ വിചാരിച്ചു.
അപ്പൊ, നേരും നെറിയുമില്ലാത്ത ഒറ്റൊരുത്തനുമില്ല.
എല്ലോനും അപ്പക്കറന്ന പാലുപോലെ ശുദ്ധൻ.
അതോണ്ട് രണ്ടുംകൽപ്പിച്ച് ആദ്യം കണ്ട കുരിപ്പിന് കുത്തി.
മാളോരു തൊന്തരവാക്കിയതുകൊണ്ട്
ചിറിയാകെച്ചിരിയുള്ള ഒരു കോന്തനുണ്ടെങ്കിൽ
നോക്ക്യപ്പോ വോട്ടുതെണ്ടുന്നോനെല്ലാം ചിരിയോ ചിരി.
എന്നാ, നേരും നെറിയുമുള്ളോനാരാനുമുണ്ടെങ്കിൽ
അപ്പൊ, നേരും നെറിയുമില്ലാത്ത ഒറ്റൊരുത്തനുമില്ല.
അതോണ്ട് രണ്ടുംകൽപ്പിച്ച് ആദ്യം കണ്ട കുരിപ്പിന് കുത്തി.
പണ്ടൊക്കെ കാര്യം എളുപ്പമായിരുന്നു;
രണ്ടേ രണ്ടു പാർട്ടി; ഒന്നല്ലെങ്കിൽ മറ്റൊന്നിനിട്ടു കുത്താം.
ഇന്നിപ്പൊ, വോട്ടുഞെക്കുന്നവരേക്കാൾ കൂടുതലല്ലേ പാർട്ടികൾ?
ഇടത്, വലത്, ആപ്പ***, ഊപ്പ, ഭാജ്പാ, ആ കോങ്ക്രസ്, ഈ കോങ്ക്രസ്
ആകെ കൊയമാന്തരം!
ഞെക്കുമ്പോൾ ഷോക്കടിക്ക്വോ എന്ന് പേടിച്ചിരുന്നു.
ഞെക്ക് കിട്ടിയോൻ ഭരണത്തിൽ വരുമ്പോഴാണ് ഷോക്കെന്ന്
മക്കളും മരുമക്കളും ആശ്വസിപ്പിച്ചു.
അല്ലെങ്കിലും, ഷോക്കേറ്റ് ഷോക്കേറ്റ് ഷെയ്ക്കായി നടക്കുന്ന തൊണ്ട്യമ്മക്ക്
ഇനിയെന്ത് ഷോക്ക്!
അല്ലെങ്കിലും, ഷോക്കേറ്റ് ഷോക്കേറ്റ് ഷെയ്ക്കായി നടക്കുന്ന തൊണ്ട്യമ്മക്ക്
"കക്കിരിക്ക, വെള്ളരിക്ക, കയ്പ്പക്ക, കപ്പക്ക . . . "
ജനാധിപത്യവും തലയിലേറ്റി തൊണ്ട്യമ്മ തൊണ്ട കീറുന്നു.
ജനാധിപത്യവും തലയിലേറ്റി തൊണ്ട്യമ്മ തൊണ്ട കീറുന്നു.
--------------------------------------------------------------------------------------------------------
* ഭാരം ചുമത്തുന്നതിനെ ഭരണം എന്നു പറയും;
ഭാരം ചുമക്കുന്നോനെ, പച്ചമലയാളത്തിൽ, കയ്തയെന്നും.
** 'Kiss his ass'എന്നാണ് സായിപ്പ് പറയുക
ഭാരം ചുമക്കുന്നോനെ, പച്ചമലയാളത്തിൽ, കയ്തയെന്നും.
***AAP
Comments
Post a Comment